(എഴുതിയ തിയ്യതി :Tuesday, January 4, 2011)
ആലങ്കാരികമായി പറഞ്ഞതല്ല,
എഴുതിതുടങ്ങാനൊരു പൈങ്കിളി സ്റൈലുമല്ല.....
ശരിക്കും ഈ പ്രഭാതം ഏറെ കുളിരേരിയതാണ്...
അന്തരീക്ഷവും മനവും ശരീരവും എല്ലാം ഒരു പോലെ കുളിരുന്നു...
ഷാര്‍ജ എയര്പോര്ടിലെ അറൈവല്‍ ലോന്ജിലെ കാത്തിരിപ്പ്....
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രിയതമയെ കണ്ടുമുട്ടാന്‍ പോകുന്നു.....
പലപ്പോഴും മനസ്സിന് സ്ഥലകാല ബോധം നഷ്ടപ്പെടുന്നു... ...........
ചിലപ്പോഴെങ്കിലും ചുറ്റുമുള്ള കാഴ്ചകള്‍ ഒരു സുന്ദര സ്വപ്നം പോലെ.......
അടുത്ത് കാണുന്ന മുഖങ്ങളിലൊന്നും നിരാശയെതുമില്ല...
എന്നല്ല, അടക്കിപിടിചിരിക്കുന്ന അതിരുകളില്ലാത്ത സന്തോഷത്തിന്റെ വിമ്മിട്ടങ്ങളാണ് എല്ലാ മുഖങ്ങളിലും........
എല്ലാവരും ഓരോ സംഗമത്തിനായി കാത്തിരിക്കുന്നു.........
ഒരു പാട് പേര് കടല്‍ കടന്നെത്തുന്ന തന്ടെ പ്രിയതമയെ കാത്തിരിക്കുന്നു...
ജീവന്ടെ ജീവനായ മാതാപിതാക്കളെ കാത്തിരിക്കുന്നവര്‍............
തന്റെതെങ്കിലും താനിത് വരെ കണ്ടിട്ടില്ലാത്ത കുഞ്ഞിന്ടെ പാല് പുഞ്ചിരി കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നവര്‍..........
മൂന്ന് വയസ്സുള്ള തന്റെ കുഞ്ഞിനെ ആദ്യമായി കാണാന്‍ പോകുന്നതിന്ടെ ത്രില്‍ ഒരു ഉത്തരേന്ത്യക്കാരന് അല്പം ശബ്ധത്തില്‍ തന്നെ അയാളുടെ സുഹുര്തുമായി പങ്കു വെക്കുന്നുണ്ടായിരുന്നു....
ഇരിപ്പുരപ്പില്ലാതെ അയാള്‍ അവിടെ ഉലാതിക്കൊണ്ടെയിരുന്നു ....
ഞാനുള്‍പ്പെടെ പലരുടെയും ശ്രദ്ധ പതിയെ അയാളിലേക്ക് തിരിഞ്ഞു..........സമയം ഇഴയുന്നു ....
കാതുകളില്‍ ഒരു കുഞ്ഞിന്ടെ കരച്ചില്...............
തന്ടെ കുഞ്ഞിനേയും പ്രിയതമയെയും ദൂരെ നിന്നും കാണുന്ന ആ നിമിഷം വരിപ്പുനരാന്‍ ഓടിച്ചെന്ന അയാള്‍ക്ക് മുന്നില്‍ കാത്തിരിപ്പ് മുറിയുടെ ഗ്ലാസ്ചുമര് ഒരു തടസ്സമായി.....
തൊട്ടടുത്ത പോലിസുകാരന്ടെ സാന്നിധ്യം വക വെക്കാതെ അയാള്‍ അതില്‍ കൈ കൊണ്ട് പല തവണ അടിച്ചു...........
പിന്നെ വാതിലിലൂടെ ഓടിച്ചെന്നു കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്നും പിടിച്ചു വലിച്ചെടുത്തു..........
ഞാനയാളുടെ കണ്ണിലേക്കു തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു....
"ഏയ് ,എന്താ,സ്വപ്നം കാണുകയാണോ ........?പ്രിയതമയുടെ വിളികേട്ടാണ് ഞാനുണര്‍ന്നത്...
ഉറ്റി വീണ കണ്ണീര് തുള്ളികള്‍ അവള് തന്നെ തുടച്ചു മാറ്റി.....പരിസരം മറന്നു ഒരു ആലിംഗനം ..
ജീവിതത്തില്‍ കുറച്ചു മാത്രം സംഭവിക്കുന്ന വസന്ത നിമിഷങ്ങള്‍ .....
ഓ..ഈശ്വരാ ....വസന്തങ്ങള്‍ എന്റെ ജീവിതത്തിലും ........
